ഐസ്‌ക്രീം തീർന്നതിനെച്ചൊല്ലി തർക്കം: കൊല്ലത്ത് കല്യാണവിരുന്നിനിടെ കൂട്ടത്തല്ല്


ഷീബ വിജയൻ

കൊല്ലം: കല്യാണവിരുന്നിനിടെ ഐസ്‌ക്രീം ചോദിച്ചിട്ട് നൽകാത്തതിനെച്ചൊല്ലി പെൺവീട്ടുകാരും കാറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്. കൊല്ലം പള്ളിമുക്കിലെ ബി.എസ്.എ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ സ്റ്റോക്ക് തീർന്നുപോയെന്ന് കാറ്ററിംഗുകാർ മറുപടി നൽകി. ഇതിൽ അതൃപ്തി പൂണ്ട പെൺവീട്ടുകാർ ഐസ്‌ക്രീം സൂക്ഷിച്ചിരുന്ന ബോക്‌സ് ബലമായി തുറന്ന് എടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിനും പിന്നാലെ വലിയ അടിപിടിയിലേക്കും നയിച്ചത്. പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ കൂടി ഇടപെടുകയും ഓഡിറ്റോറിയം തല്ലുമാലയായി മാറുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു. നിലവിൽ ഈ സംഭവത്തിൽ പോലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

article-image

asadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed