"പിണറായിയും ഗോവിന്ദനും മാറില്ല"; കീഴ്ഘടകങ്ങളുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്


ഷീബ വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഎം പാർട്ടി നേതൃത്വം മാറണമെന്ന കീഴ്ഘടകങ്ങളുടെ കടുത്ത വിമർശനം തള്ളി സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം അടങ്ങിയ റിപ്പോർട്ട് പൂർണ്ണമായും ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച നടന്നത്. നിലവിലെ സാഹചര്യത്തിൽ നേതൃമാറ്റം വേണ്ടെന്ന ശക്തമായ നിലപാടാണ് യോഗത്തിൽ ഉയർന്നുവന്നത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിണറായി വിജയനും പദവികൾ ഒഴിയണമെന്നായിരുന്നു അണികളുടെ പ്രധാന വിമർശനം. പാറശാല ഏരിയാ കമ്മിറ്റിയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പോലും വിമർശനം ഉയർന്നിരുന്നു. കൂടാതെ എം.വി. ഗോവിന്ദന്റെ പ്രവർത്തന ശൈലിക്കെതിരെയും കൂടുതൽ കീഴ്ഘടകങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ പിണറായി വിജയനും ഗോവിന്ദനുമെതിരെ ഉയർന്ന നേതൃമാറ്റ ആവശ്യം പൂർണ്ണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചത്.

article-image

asaqS

You might also like

  • Lulu Exchange
  • Straight Forward

Most Viewed