ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു, നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം


ഷീബ വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 20 സെന്റീമീറ്റർ വീതം ആകെ 80 സെന്റീമീറ്ററാണ് ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ളത്. ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കരമനയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മഴ ശക്തമായി തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരും.

പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 103.5 മീറ്റർ ജലനിരപ്പാണ് പേപ്പാറയിലുള്ളത്. മലയോര മേഖലയിൽ മഴ കനക്കുകയും ജലനിരപ്പ് 105.5 മീറ്ററിന് മുകളിലേക്ക് ഉയരുകയും ചെയ്താൽ പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

article-image

qweeewq

You might also like

  • Lulu Exchange
  • Straight Forward

Most Viewed