സലിം കുമാറിന്റെ സംസ്കാര ചടങ്ങിലെ മാധ്യമ അതിക്രമം; യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് വേണമെന്ന് രമേശ് പിഷാരടി


ഷീബ വിജയൻ

തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനെത്തിയ ഓൺലൈൻ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേശ് പിഷാരടി എംഎൽഎ. മാധ്യമപ്രവർത്തകരോട് സലിം കുമാറിന്റെ മകൻ ചന്തു ദേഷ്യത്തോടെ പെരുമാറിയതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്കാര ചടങ്ങിൽ ഒരുപറ്റം മൊബൈൽ മാധ്യമപ്രവർത്തകർ അനാവശ്യമായി തിക്കും തിരക്കുമുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവർത്തകർ മൊബൈൽ ചിത്രീകരണത്തിനായി തടിച്ചുകൂടുകയായിരുന്നു.

പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറിനിൽക്കാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിന്റെ മകനും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും പലരും ക്യാമറകളുമായി തിരക്കുകൂട്ടി. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് അവിടെ കണ്ടതെന്നും പിഷാരടി പറഞ്ഞു. സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറി വീഡിയോകൾ ചിത്രീകരിക്കുകയും അതിന് അനാവശ്യമായ തംബ്‌നെയിലുകളും ക്യാപ്ഷനുകളും നൽകി പ്രചരിപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റുപറയാനാകില്ലെന്നും യൂട്യൂബ് ചാനലുകൾക്ക് കൃത്യമായ ലൈസൻസിംഗ് കൊണ്ടുവരുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asasass

You might also like

  • Lulu Exchange
  • Straight Forward

Most Viewed