പി എം ആർഷോയും കെ വിദ്യയും വിവാഹിതരാകുന്നു; ചടങ്ങുകൾ തിങ്കളാഴ്ച കാസർകോട്ട്


ഷീബ വിജയൻ

കാസർകോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോയും എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക. സാമൂഹിക മാധ്യമങ്ങളിൽ ഇരുവരും ഏറെ സജീവമാണെങ്കിലും വിവാഹ വാർത്ത ഇതുവരെ ഇരുവരും പങ്കുവെച്ചിരുന്നില്ല. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ, മുൻപ് അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും നിയമനടപടികളും നേരിട്ടിരുന്നു. കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ് വിദ്യ. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി പി ജി വിദ്യാർത്ഥിയായിരുന്നുവെങ്കിലും പിന്നീട് പഠനം ഉപേക്ഷിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed