ശബരിമല സ്വർണ്ണക്കൊള്ള; തട്ടിയെടുത്തത് പൂശിയ സ്വർണ്ണം മാത്രം, നിർണ്ണായക പരിശോധനാ ഫലം പുറത്ത്


ഷീബ വിജയൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണസംഘമായ എസ്‌ഐടിക്ക് നിർണ്ണായക പരിശോധനാ ഫലം ലഭിച്ചു. ജംഷദ്പൂരിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എട്ടു സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭ്യമായിട്ടുള്ളത്. ക്ഷേത്രത്തിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വർണ്ണം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് നാല് മാസം മുൻപ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇവയുടെ കാലപ്പഴക്കം ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽ ചെമ്പ് പാളിക്ക് 28 വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വിഎസ്എസ്സിയിൽ നടത്തിയ സ്വർണ്ണപ്പാളികളുടെ പരിശോധനയിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും ശാസ്ത്രീയ പരിശോധന നടത്തിയത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ എന്നും എത്രത്തോളം സ്വർണ്ണം ഇതിൽ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്താനുള്ള ശാസ്ത്രീയ തെളിവുകൾക്കായാണ് ഈ നീക്കം നടത്തിയത്. എസ്‌ഐടി ഈ റിപ്പോർട്ട് കൊല്ലം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. കേസിൽ കുറ്റപത്രങ്ങൾ ഉടൻ തന്നെ സമർപ്പിക്കുമെന്നാണ് വിവരം.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed