ഇഡി വാഹനം തകർത്ത സംഭവം: പ്രതികളെ പിടികൂടാൻ പൊലീസ്, വഴിമുടക്കി സിപിഎം നേതാക്കൾ
ഷീബ വിജയൻ
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെ വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. എസ്എഫ്ഐ സംസ്ഥാന നേതാവ് ആദർശ്, സിപിഎം നേതാവ് പാളയം സന്തോഷ് എന്നിവരുൾപ്പെടെ പത്തുപേരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ പിടികൂടാനായി പൊലീസ് സംഘം തിരുവനന്തപുരത്തെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാൽ പൊലീസിനെ പാർട്ടി ഓഫീസിനുള്ളിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തി. അക്രമം നടത്തിയതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ സഹകരിക്കാമെന്നും എന്നാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാമെന്ന ദാർഷ്ട്യം വേണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
SDEDFDFSDSAFAS

