ഗ്രൂപ്പ് തർക്കങ്ങൾക്ക് വിരാമം; ബി ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്


ഷീബ വിജയൻ

കേരളത്തിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ബി ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. കക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവ് വി മുരളീധരനും തമ്മിൽ നിലനിന്നിരുന്ന നീണ്ട തർക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ സമവായമുണ്ടായത്. രണ്ട് നേതാക്കളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ, ഗ്രൂപ്പ് തർക്കങ്ങൾ പരസ്യമാകാതിരിക്കാൻ ഇരുവരെയും മാറ്റിനിർത്തി മൂന്നാമത്തെ അംഗമായ ബി ബി ഗോപകുമാറിനെ നിഷ്പക്ഷ മുഖമായി ചുമതലയേൽപ്പിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

article-image

ASASADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed