അസം നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി


ഷീബ വിജയൻ

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ അസം നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. അസമിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്നും ലിംഗനീതിയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിൽ നിന്ന് പരമ്പരാഗത ആചാരങ്ങളുള്ള പട്ടികവർഗ്ഗ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം യുസിസി നിയമമാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് അസം.

article-image

ASADSADSS

You might also like

  • Lulu Exchange
  • Straight Forward

Most Viewed