'ഇതൊരു തുടക്കം മാത്രം, തളർത്താമെന്ന് ആരും കരുതേണ്ട': പിണറായി വിജയൻ
ഷീബ വിജയൻ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധനയെ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂവെന്നും ഇത്തരം നടപടികൾ കൊണ്ട് തങ്ങളെ തളർത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരുവനന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയ്ക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് നേരെയുള്ള ബിജെപി സർക്കാരിന്റെ കരുതിക്കൂട്ടിയുള്ള ആക്രമണമാണിത്. എന്നാൽ, ഇഡി ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെ വൻ സംഘർഷമുണ്ടാവുകയും സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകർക്കുകയും ചെയ്തു. സംഘർഷത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ലാത്തിവീശുകയും ചെയ്തു.
ASASASASASSAAS

