പീഡനക്കേസ്: പാലക്കാട്ടെ കോൺഗ്രസ് നഗരസഭ കൗൺസിലർ പ്രശോഭ് കീഴടങ്ങി


ഷീബ വിജയൻ

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് പ്രശോഭ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് ഹാജരായത്. കേസ് രജിസ്റ്റർ ചെയ്തതു മുതൽ കഴിഞ്ഞ രണ്ട് മാസമായി പ്രതി തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പീഡനം, എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കി.

article-image

asASASASADSDAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed