പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ശാരിക
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ പാലിക്കാതെ കാർട്ടൺ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്ക് കരാറുകൾ നൽകിയെന്ന പരാതിയിലാണ് നടപടി. കെ.എസ്.യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് വിഷയത്തിൽ പരാതി നൽകിയത്.
പി.പി. ദിവ്യക്ക് പുറമെ ഭർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൾ ലത്തീഫ് എന്നിവർക്കെതിരെയും അന്വേഷണത്തിന് നിർദേശമുണ്ട്. ബന്ധപ്പെട്ട കമ്പനി ദിവ്യയുടെ ബെനാമിയാണെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉയർന്ന കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ, സാമ്പത്തിക സ്രോതസ്സുകൾ, ഇടപാടുകൾ എന്നിവ വിശദമായി പരിശോധിക്കും. കമ്പനിയുമായുള്ള കരാറുകളിൽ എന്തെങ്കിലും രീതിയിലുള്ള സാമ്പത്തിക താൽപര്യങ്ങൾ അടങ്ങിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
ിേ്ി

