കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


ശാരിക

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്.

മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലെത്തുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിവിധ മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന അദ്ദേഹത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, മേയർ വി.വി. രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചിരുന്നു.

article-image

്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed