കേരളത്തിലെ സ്കൂളുകളിൽ അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി സുരക്ഷാ മാന്വൽ


ഷീബ വിജയൻ

സംസ്ഥാനത്തെ സ്കൂൾ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ സുരക്ഷാ മാന്വൽ പുറത്തിറക്കി. തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇനി മുതൽ എല്ലാ സ്കൂളുകളിലും അഗ്നിരക്ഷാ ഉപകരണങ്ങൾ നിർബന്ധമാണ്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കരുതെന്നും കാടും പുല്ലും കൃത്യമായി നീക്കം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പാമ്പ് ശല്യം ഒഴിവാക്കാൻ ദിവസവും ക്ലാസ് മുറികൾ പരിശോധിക്കണം. കൂടാതെ പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുകയും സ്കൂളുകളിൽ കൃത്യമായ സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

article-image

adsdafsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed