രാജ്യത്തിന് മാതൃകയായി കേരള പിഎസ്‌സി; രേഖകൾ ഇനി 'ബ്ലോക്ക് ചെയിൻ' സുരക്ഷയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ വിവരങ്ങളും ഔദ്യോഗിക രേഖകളും അതീവ സുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ (Blockchain) സാങ്കേതിക വിദ്യ നടപ്പിലാക്കി കേരള പിഎസ്‌സി. ഈ സംവിധാനം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ പിഎസ്‌സിയാണ് കേരളത്തിലേത്. ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ 17 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി തയ്യാറാക്കിയത്. നിയമന പ്രക്രിയയിലെ സുപ്രധാന രേഖകളിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നത് തടയാനും പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കും.
adesdesfdfs

