പുനർജനി പദ്ധതി: വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ
ഷീബ വിജയൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകി. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ചതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്. വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്ത തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. എഫ്‌സിആർഎ (FCRA) നിയമലംഘനം, കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് പണപ്പിരിവ് നടത്തിയത് തുടങ്ങിയ ഗൗരവകരമായ കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ ചട്ടങ്ങൾ ലംഘിച്ചതിന് സ്പീക്കർ നടപടി എടുക്കണമെന്നും ശുപാർശയുണ്ട്. മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ രൂപീകരിച്ച സംഘടന വഴിയാണ് ഏകദേശം 20 ലക്ഷത്തോളം രൂപ സമാഹരിച്ചത്. യുകെയിലെ പരിപാടിയിൽ സതീശൻ പണം അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങളും വിജിലൻസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.
dsfdsdsfdf

