കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു


ശാരിക / തിരുവനന്തപുരം

സുപ്രീംകോടതി വിധിയെത്തുടർന്ന് കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ സ്ഥാനക്കയറ്റം ഉൾപ്പെടെ തടഞ്ഞുകൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഈ തീരുമാനം അറിയിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്ക് ശേഷം മാത്രമേ ഈ വിഷയത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂ. സുപ്രീംകോടതി നിർദ്ദേശപ്രകാരം നേരത്തെ ഇറക്കിയ ഉത്തരവിനെതിരെ സർക്കാർ ഉടൻ തന്നെ പുനഃപരിശോധനാ ഹർജി നൽകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ-ടെറ്റ് യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റവും നിയമനവും വിലക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ മുൻ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. ഭരണകക്ഷി അനുകൂല സംഘടനയായ കെ.എസ്.ടി.എ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തുവന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോടതി വിധി നിലവിൽ സർവീസിലുള്ള അരലക്ഷത്തിലധികം അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും, വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം ബാക്കിയുള്ളവർ പോലും കെ-ടെറ്റ് നേടണമെന്ന നിബന്ധന വലിയ പ്രതിസന്ധിയാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടിയിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed