രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി പിൻവലിക്കുകയാണെങ്കിൽ അദ്ദേഹത്തിന് മത്സരരംഗത്ത് ഇറങ്ങാം: പി.ജെ. കുര്യൻ
ശാരിക / തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി പിൻവലിക്കുകയാണെങ്കിൽ അദ്ദേഹത്തിന് മത്സരരംഗത്ത് ഇറങ്ങാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എന്നാൽ ഇത്തരമൊരു നടപടി പിൻവലിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ പ്രത്യേകമായൊരു ധാർമികതയുടെ പ്രശ്നമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സിപിഎമ്മിന് ഇല്ലാത്ത എന്ത് ധാർമികതയാണ് ഇവിടെ പ്രസക്തമാകുന്നതെന്ന് ചോദിച്ച പി.ജെ. കുര്യൻ, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സിപിഎം നേതാക്കൾ ഇപ്പോഴും തൽസ്ഥാനങ്ങളിൽ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട കുര്യൻ, അദ്ദേഹത്തിന് സീറ്റ് നൽകരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും വെളിപ്പെടുത്തി. രാഹുൽ തന്നെ വന്നു കണ്ടത് പ്രതിഷേധം അറിയിക്കാനല്ലെന്നും മറിച്ച് മറ്റ് കാര്യങ്ങൾ വ്യക്തമാക്കാനാണെന്നും അദ്ദേഹം അറിയിച്ചു.
dgdg

