ബുൾഡോസർ രാജ് വിവാദത്തിനിടെ ശിവഗിരിയിൽ ഒരേ വേദി പങ്കിട്ട് പിണറായിയും സിദ്ധരാമയ്യയും
ഷീബ വിജയൻ
തിരുവനന്തപുരം: കർണാടകയിലെ ബുൾഡോസർ രാജ് വിഷയത്തിൽ ഇരു സർക്കാരുകളും തമ്മിൽ തർക്കം നിലനിൽക്കെ, കേരള-കർണാടക മുഖ്യമന്ത്രിമാർ ശിവഗിരിയിൽ ഒരേ വേദി പങ്കിട്ടു. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിലാണ് പിണറായി വിജയനും സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്. ഇന്ത്യയുടെ ബഹുസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പറഞ്ഞു. അധിനിവേശ ശക്തികൾ ഐതിഹ്യങ്ങളെ ചരിത്രമായി അവതരിപ്പിക്കുകയാണെന്നും ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ യെലഹങ്കയിൽ 150-ഓളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിയെ മുഖ്യമന്ത്രി നേരത്തെ വിമർശിച്ചിരുന്നു. ഉത്തരേന്ത്യയിലെ ബി.ജെ.പി സർക്കാരുകളുടെ മാതൃകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരും പിന്തുടരുന്നതെന്ന പിണറായിയുടെ വിമർശനത്തിൽ കർണാടക സർക്കാർ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു മുഖ്യമന്ത്രിമാരുടെയും കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.
dsaadsdassa
