അൽഫുർഖാൻ സെന്റർ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്


പ്രദീപ് പുറവങ്കര/മനാമ

അൽഫുർഖാൻ സെന്റർ സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി ഒന്നിന് രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് രക്തദാനം നടക്കുക. താത്പര്യമുള്ളവർ 39223848, 33102646, 39545672 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം. എല്ലാ വർഷവും ജനുവരി ഒന്നിനും മുഹറം ഒന്നിനും അൽഫുർഖാൻ സെന്റർ മുടങ്ങാതെ രക്തദാന ക്യാമ്പുകൾ നടത്തിവരുന്നു.

article-image

aazzzaz

You might also like

  • Straight Forward

Most Viewed