'പോറ്റിയെ അറിയില്ല': വിഗ്രഹക്കടത്ത് ആരോപണം നിഷേധിച്ച് ഡി. മണി
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല വിഗ്രഹക്കടത്ത് പരാതിയുമായി ബന്ധപ്പെട്ട് ഡി. മണി എന്നറിയപ്പെടുന്ന ബാലമുരുകനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും സ്വർണ്ണവ്യാപാരം മാത്രമാണ് തനിക്കുള്ളതെന്നും മണി മൊഴി നൽകി. ഇതേ നിലപാട് തന്നെയാണ് പോറ്റിയും സ്വീകരിച്ചത്.
രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മണിയിലേക്ക് എത്തിയത്. ഇറിഡിയം തട്ടിപ്പ് കേസിൽ പ്രതികളായ ഡി. മണിയെയും ഇടനിലക്കാരനായ മറ്റൊരാളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്.ഐ.ടി നീക്കം തുടങ്ങിയിട്ടുണ്ട്.
adesadsaqwse
