ബോംബെ' സിനിമയുടെ 30-ാം വാർഷികം: മണിരത്നവും മനീഷ കൊയ്‍രാളയും ബേക്കലിലെത്തുന്നു
ഷീബ വിജയ൯
കാസർകോട്: ബേക്കൽ കോട്ടയുടെ സൗന്ദര്യം ലോകത്തിന് മുന്നിലെത്തിച്ച 'ബോംബെ' സിനിമയുടെ 30-ാം വാർഷികം കാസർകോട് ആഘോഷിക്കുന്നു. ഡിസംബർ 20-ന് ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ മണിരത്നവും നായിക മനീഷ കൊയ്‍രാളയും പങ്കെടുക്കും. ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ്റെ (BRDC) 30-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
1995-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ 'ഉയിരേ...' എന്ന പ്രശസ്തമായ ഗാനം ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലായിരുന്നു. ഈ സിനിമയിലൂടെ ബേക്കൽ ഒരു പ്രധാന ടൂറിസം, വെഡ്ഡിങ് കേന്ദ്രമായി മാറി. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷത്തിൽ ഛായാഗ്രാഹകൻ രാജീവ് മേനോൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.
ADSADSD
