വാതിൽക്കൽ നിന്ന ശ്രീക്കുട്ടിയെ സുരേഷ് കുമാർ ചവിട്ടിയിട്ടു': കേരള എക്സ്പ്രസിലെ ആക്രമണത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന്
                                                            ഷീബ വിജയൻ
തിരുവനന്തപുരം: വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രണ്ടു പെൺകുട്ടികളും ട്രെയിനിന്‍റെ വാതിലിനോട് ചേർന്നുള്ള ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് പോലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി താഴേക്കിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിന്‍റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു.
്നമംമനംമന
േോോേ്ോേ്്േോ
												
										
																	
																	