രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ച സിപിഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി വിട്ടു
ശാരിക
പത്തനംതിട്ട: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചതിനെ തുടർന്ന് സിപിഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി വിട്ടു. ജില്ലാ പഞ്ചായത്ത് അംഗത്വം, പാർട്ടി അംഗത്വം, എ.ഐ.വൈ.എഫ് പദവികൾ തുടങ്ങി എല്ലാ സ്ഥാനങ്ങളിൽ നിന്നും അവർ രാജിവെച്ചതായി അറിയിച്ചു. പള്ളിക്കല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടതും, നേതൃത്യത്തിൻറെ നിലപാട് തനി രായതാണെന്നും ശ്രീനാദേവി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
നിയമത്തിന് മുന്നിൽ തെറ്റ് ചെയ്തവർക്കു ശിക്ഷ ലഭിക്കണം, എന്നാൽ കള്ളാരോപണങ്ങൾ കണ്ടെത്തണമെന്നും അവർ പോസ്റ്റിൽ കുറിച്ചു.
േ്ിേി
