ആഗോള നിക്ഷേപ ചിന്തകൾ പങ്കിട്ട് 'ഗേറ്റ് വേ ഗൾഫ്' മൂന്നാം പതിപ്പ് സമാപിച്ചു; 17 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: ആഗോള നിക്ഷേപകരെയും പ്രാദേശിക ബിസിനസ് നേതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡ് ആതിഥേയത്വം വഹിച്ച 'ഗേറ്റ് വേ ഗൾഫ്' ഫോറത്തിന്റെ മൂന്നാം പതിപ്പ് ബഹ്റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടലിൽ സമാപിച്ചു. ആഗോള നിക്ഷേപത്തെ പുനർവിചിന്തനം ചെയ്യാനും പ്രധാന മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം രൂപപ്പെടുത്താനും ലക്ഷ്യമിട്ട് നടന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രമുഖ നിക്ഷേപകരടക്കമുള്ളവർ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അടക്കം ജിസിസി, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 200-ൽ അധികം പേർ വിവിധ സെഷനുകളിലായി പങ്കെടുത്തു. ഗേറ്റ് വേ ഗൾഫിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ രാജ്യത്തേക്ക് 17 ബില്യൺ യുഎസ് ഡോളറിന്റെ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 61 പ്രഖ്യാപനങ്ങളിലൂടെയും 33 ഒപ്പുവെക്കൽ ചടങ്ങുകളിലൂടെയുമാണ് ഈ സുപ്രധാന പദ്ധതികൾ സമ്മേളനവേളയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2018-ൽ നടന്ന ആദ്യ ഗേറ്റ്‌വേ ഗൾഫ് ഫോറത്തിന് ശേഷം 17 ബില്യൺ ഡോളറിലധികം വിദേശ പ്രത്യക്ഷ നിക്ഷേപം ബഹ്‌റൈൻ ഇതിനകം നേടിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
sxcvx
