കുവൈത്തിൽ സ്വർണവ്യാപാരം ഇനി ഡിജിറ്റൽ പണമിടപാടിലൂടെ മാത്രം
ശാരിക
കുവൈത്ത് സിറ്റി: ഇനി മുതൽ കുവൈത്തിൽ സ്വർണവ്യാപാരം നടത്താൻ ഡിജിറ്റൽ പണമിടപാട് മാർഗങ്ങൾ മാത്രം ഉപയോഗിക്കണം എന്ന് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ.
കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച മാർഗങ്ങളാണ് വ്യാപാരികൾക്ക് അനുമതിയുള്ളത്. നിയമലംഘനം നടത്തുന്ന കടകൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യൽ തുടങ്ങിയ കർശന നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
െനന
