വർഷങ്ങൾക്ക് ശേഷം സർക്കാർ ചടങ്ങിൽ ജി.സുധാകരന് ക്ഷണം; പൊതുമരാമത്ത് പോസ്റ്ററിൽ പേരും ചിത്രവും
ഷീബ വിജയൻ
ആലപ്പുഴ I വർഷങ്ങൾക്ക് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി സുധാകരന്റെ ചിത്രം. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലാണ് ചിത്രം ചേർത്തിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററിലാണ്
നാലുവഷത്തിനുശേഷം സുധാകരന്റെ പേരും ചിത്രവുമുള്ളത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു സർക്കാർ പരിപാടികളിലേക്കും സുധാകരന് ക്ഷണമുണ്ടാകാതിരുന്നത് വലിയ ചർച്ചാവിഷയമായിരുന്നു. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചിലവഴിച്ച് നിർമിച്ചതാണ് നാലുചിറ പാലം. അക്കാലയളവിൽ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നുവെങ്കിലും സർക്കാർ പരിപാടികളുടെ പോസ്റ്ററുകളിൽ നിന്ന് സുധാകരനെ അവഗണിക്കുകയായിരുന്നു.
adwdasas
