ദിലീപിന്‍റെ വീട്ടില്‍ അർധരാത്രി അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍
ഷീബ വിജയൻ
കൊച്ചി I ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്‍റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് അറിയിച്ചു.
assassasa
