ഗോവയിൽ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം

ഷീബ വിജയൻ
കൊല്ലം | ഗോവയിലെ അഗസെമിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്‍റെ മകന്‍ ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയില്‍ അഗസയിമിനും, ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം. അവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം.
ാീേ്ി്ി്ിേ