അധികാരത്തിൽ തിരികെ വരാൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് ഒന്നും ഇല്ല: കെ. മുരളീധരൻ

ഷീബ വിജയൻ
കാസർകോട് I എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഐ ഗ്രൂപ്പിൽ തർക്കമുണ്ടെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്, ഗ്രൂപ്പ് ഒന്നും പാർട്ടിക്കുള്ളിൽ ഇല്ല. 10 വർഷമായി പ്രതിപക്ഷത്തുള്ള പാർട്ടി തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ പഴയ ഇന്ത്യൻ ഹിസ്റ്ററിയും വേൾഡ് ഹിസ്റ്ററിയും പഠിച്ചിട്ട് കാര്യമില്ല. എല്ലാവരും അവരുടേതായ അഭിപ്രായം പറയും. പക്ഷെ, ഒരു സമന്വയത്തിൽ എത്താനാണ് ഹൈക്കമാൻഡ് ശ്രമിച്ചത്. അതിനനുസരിച്ചുള്ള തീരുമാനമാണ് വന്നതെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
dfsvdfsvdsf