വാക്കുകൾ വളച്ചൊടിച്ചു, അവതാരകക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കും'; പ്രിന്റു മഹാദേവ്


ഷീബ വിജയൻ

തൃശൂര്‍ I താന്‍ അഹിംസ വാദിയാണെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ചാനല്‍ ചര്‍ച്ചയിലൂടെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്‍റു മഹാദേവ്. താന്‍ അഹിംസ വാദിയാണെന്നും ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രിന്‍റു മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ വാക്കുകൾ വളച്ചൊടിച്ചു. ബോധപൂർവം ചർച്ച നടത്തിയ അവതാരക തേജോവധം ചെയ്തു. ചർച്ച നടത്തിയ അവതാരകക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കും. രാജ്യത്തെ സംബന്ധിച്ച വിഷയത്തിൽ എന്റെ പ്രതികരണം വൈകാരികമാണ്. ഞാന്‍ ആരെയും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല. ചാനൽ ചർച്ചകളിലൂടെ നേതാവായ ആളല്ല ഞാൻ. പാർട്ടി എനിക്കൊപ്പമുണ്ട്.' പ്രിന്‍റു പറഞ്ഞു. 'എന്റെ വാക്കുകൾ അടർത്തിയെടുത്ത് പാർട്ടിയെ ആക്രമിക്കുകയാണ്. ഞാനില്ല എന്നറിഞ്ഞിട്ടും ഭാര്യയും മകളും മാത്രമുള്ളപ്പോള്‍ പൊലീസ് വീട്ടിലെത്തി ഭീതിയുണ്ടാക്കി. പൊലീസ് നടപടിയിൽ കുടുംബാംഗങ്ങൾക്ക് മനോവിഷമമുണ്ടായി'. അച്ഛനും അമ്മയ്ക്കുമെതിരെ വധഭീഷണി ഉണ്ടായെന്നും പ്രിന്‍റു പറഞ്ഞു.

'വി.ഡി സതീശനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. ബിജെപി കോൺഗ്രസിലേക്ക് അയച്ച ചാരനാണ് അയാൾ. വ്യക്തിപരമായി അയാൾ എന്നെ വളരെയധികം ആക്രമിച്ചിട്ടുണ്ട്. സന്ദീപിനെ കുറിച്ച് താൻ പറഞ്ഞാൽ അയാൾ തലയിൽ മുണ്ടിട്ടു ഓടേണ്ടി വരുമെന്നും പ്രിന്റു മഹാദേവൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രിന്റു മഹാദേവ് കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.

article-image

scxcxzxz

You might also like

Most Viewed