ശിവഗിരിയിലും മുത്തങ്ങയിലുമുണ്ടായ പോലീസ് ഇടപെടലുകളിൽ ദുഃഖമുണ്ടെന്ന് എ.കെ. ആന്‍റണി


ശാരിക

തിരുവനന്തപുരം l ശിവഗിരിയിലും മുത്തങ്ങയിലുമുണ്ടായ പോലീസ് ഇടപെടലുകളിൽ ദുഃഖമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്‍റണി. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു എ.കെ.ആന്‍റണി.

താൻ 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇത്തരത്തിലൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും അദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരുദേവനെയാണ് താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത്. തന്‍റെ അഭ്യർത്ഥന മാനിച്ചാണ് ചേർത്തല സ്കൂളിന്‍റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും എ.കെ. ആന്‍റണി വ്യക്തമാക്കി.

അതേസമയം, 1995 ൽ ശിവഗിരിയിൽ നടന്ന കാര്യങ്ങൾ തനിക്ക് ഏറെ വേദനയുണ്ടാക്കി. നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസിനെ അയയ്ക്കേണ്ടി വന്നുവെന്നും അദേഹം പറഞ്ഞു. ശിവഗിരിയിൽ അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പോലീസ് എടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കോടതി ഉത്തരവ് വന്നയുടനെ പോലീസ് ശിവഗിരിയിൽ പോയില്ല.

പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നുവെന്നും എകെ ആന്‍റണി വ്യക്തമാക്കി. രണ്ട് തവണ ഹൈക്കോടതി വിധിയുമായി പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി അറിയിച്ചുവെന്നും അദേഹം കൂട്ടിച്ചേർത്തു.

ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനായിരുന്നു. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് താൻ പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നിലപാട് മാറി.

മുത്തങ്ങ സംഭവത്തിലെ സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ആരാഞ്ഞ അദേഹം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും കൂട്ടിച്ചേർത്തു.അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളിൽ മറുപടി പറ‍യാൻ എ.കെ. ആന്‍റണി തയാറായില്ല.

article-image

dfgdfg

You might also like

Most Viewed