താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം


ഷീബ വിജയൻ

കോഴിക്കോട് I താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനവുമായി എൻ.ഐ.ടി വിദഗ്ധസംഘം. ഭാവിയിൽ മണ്ണിടിച്ചിലിന് സാധ്യതയടക്കം കണ്ടെത്താവുന്ന പരിശോധന ഇരു ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിൽ സുരക്ഷ ഉറപ്പുവരുത്തും. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യങ്ങള്‍ ‘ഡ്രോണ്‍’ ഉപയോഗിച്ചുള്ള റിയല്‍ ടൈം കൈനമാറ്റിക് സര്‍വേയിലൂടെ സംഘം ശേഖരിച്ചു. ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന ത്രിമാന ദൃശ്യങ്ങളിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന മണ്ണിടിച്ചില്‍ സാധ്യത, ഭൂമിയുടെ സ്വഭാവം, ആഘാത സാധ്യത തുടങ്ങിയവ കണ്ടെത്താന്‍ സാധിക്കുമെന്ന് ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ പ്രദേശത്ത് ജി.പി.ആര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഐ.ടി സിവില്‍ വിഭാഗം പ്രഫസര്‍ സന്തോഷ് ജി. തമ്പി, അസി. പ്രഫസര്‍മാരായ പ്രദീക് നേഗി, അനില്‍കുമാര്‍, റിസര്‍ച് ഫെലോ മനു ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആഗസ്റ്റ് 26നാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായത്.

article-image

DSFDFSDFS

You might also like

Most Viewed