കെജ്‌രിവാള്‍ ആയുര്‍വേദ ചികിത്സയ്ക്ക് കാഞ്ഞിരപ്പള്ളിയിലെത്തി
ഷീബ വിജയൻ
കാഞ്ഞിരപ്പള്ളി I ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആയുര്‍വേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിലെത്തി. ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് പാറത്തോട് മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. ചികിത്സയ്ക്കായി ഒരാഴ്ചയോളം കെജിരിവാൾ ഇവിടെയുണ്ടാകും. കേരള പോലീസ് അകമ്പടിയോടെയാണ് കെജ്‌രിവാളിന്‍റെ വാഹനവ്യൂഹം വന്നത്.
ASDADSDSAAS
