ബലാത്സംഗ പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യും: തൃക്കാക്കര എസിപി

ഷീബ വിജയൻ
കൊച്ചി I ബലാത്സംഗ പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യുമെന്ന് തൃക്കാക്കര എസിപി. ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയക്കും. ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ ചെയ്യലിന് ഹാജരായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്‍കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് വേടന്‍ ഒളിവില്‍ പോയിരുന്നു.
DADSADS