എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണ്'; രാഹുലിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തക താരാ ടോജോ അലക്സ്


ഷീബ വിജയൻ 

തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിനെ രാവണനോട് ഉപമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകയായ താരാ ടോജോ അലക്സ്. എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണെന്ന് താരാ ടോജോ അലക്സ് ഫേസ്ബുക്കിൽ കുറിച്ചു. താരാ ടോജോ അലക്സിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ വിഭാഗത്തിന്റെ സൈബർ അക്രമണം നടന്നിരുന്നു. കോൺഗ്രസിന്റെ സൈബർ മുഖങ്ങളിൽ പ്രധാനിയാണ് താരാ ടോജോ അലക്സ്. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറയുകയും അതിൽ വീണു പോയവരുടെ മേൽ കടന്നു കയറ്റങ്ങൾ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതൽ അയാൾക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതിൽ ഇന്നും അടിയുറച്ചു നിൽക്കുകയും ചെയ്യുന്നതിൽ അഭിമാനം മാത്രമാണെന്ന് താരാ ടോജോ അലക്സ് കുറിച്ചു. 'പുറത്താക്കപ്പെട്ടവന്റെ വെട്ടുകിളികളുടെയും ഫാൻസ് അസോസിയേഷൻകാരുടെയും മൂന്നാംകിട ആക്രമണങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ (ആത്മഗതം: പോയി തരത്തിൽ കളിക്കെടാ) തള്ളികളയുന്നു. ഇവിടെയുള്ള ഞാനും നിങ്ങളും ഇന്ന് നയിക്കുന്നവരും എല്ലാം ചത്തു മലച്ചാലും പ്രസ്ഥാനം ഇവിടെ ഉണ്ടാകണം. ഉണ്ടായിട്ടുണ്ട്. ഉണ്ടാകും'- താരാ ടോജോ അലക്സ് പറഞ്ഞു.

article-image

SDWSDDE

You might also like

  • Lulu Exchange
  • Straight Forward

Most Viewed