സ്‌കൂളിലെ സ്ഫോടനം: ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുമെന്ന് മന്ത്രി


ഷീബ വിജയൻ 

പാലക്കാട് I പാലക്കാട് മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോമ്പൗണ്ടിനകത്ത് നാല് ബോംബ് ഉണ്ടായിരുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. സ്‌കൂളിനുള്ളില്‍ ആയുധപരിശീലനം നടത്തിയതിനാല്‍ എന്‍ ഒ സി റദ്ധാക്കുമെന്നും മന്ത്രി പറഞ്ഞു. 'ആര്‍എസ്എസിന്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ട് ആണ്. ആര്‍എസ്എസിന് ബന്ധമുണ്ട്, ഏത് സ്‌കൂള്‍ ആയിരുന്നാലും അതിനുള്ളില്‍ ആയുധ പരിശീലനം നടത്താന്‍ വിടില്ല. ക്യാമ്പസ്സിനുള്ളില്‍ റൂട്ട് മാര്‍ച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ' വി.ശിവന്‍കുട്ടി പറഞ്ഞു.

മൂത്താന്‍തറ വിദ്യാനികേതന്‍ സ്‌കൂളിന്റെ പരിസരത്താണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്.

article-image

SADDSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed