മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; പ്രതികൾ പിടിയിൽ

ഷീബ വിജയൻ
മലപ്പുറം I മലപ്പുറത്ത് നിന്ന് അക്രമി സംഘം തട്ടിക്കൊണ്ടുപോയ പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് വട്ടിപ്പറമ്പത്ത് ഷമീറിനെ പോലീസ് മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘവും പോലീസ് പിടിയിലായി. പ്രതികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ്, ഷമീറിനെ പൊലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ, രണ്ട് കാറുകളിലായാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. കാറുകളുടെ ആർസി ഉടമകളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്.
ഷമീറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഷമീറിനെയും പ്രതികളെയും മലപ്പുറത്തേക്ക് കൊണ്ടുവരികയാണ്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലിസ് ഉറപ്പിക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടാണ് നടന്നതെന്ന് വ്യക്തമാവുകയുള്ളൂ. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഷമീറിന്റെ ഭാര്യയുടെ ഫോണിലേക്ക് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോൾ വന്നിരുന്നു.
ASADSS