വീണാ ജോർജിനെതിരായ വിമർശനത്തിൽ നടപടി; ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി

ഷീബ വിജയൻ
പത്തനംതിട്ട I മന്ത്രി വീണാ ജോർജിനെ വിമർശിച്ചവർക്കെതിരെ പാർട്ടി നടപടി. ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അഡ്വ.എൻ.രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി.ജെ.ജോൺസനെ സസ്പെൻഡു ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇവർക്കെതിരെയുള്ള നടപടി ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇടപെട്ട് വൈകിപ്പിക്കുകയാണെന്ന് ആരോപണം നിലനിന്നിരുന്നു. തുടർന്ന് സൈബർ പോര് രൂക്ഷമായിരുന്നു. ഇതോടെയാണ് പാർട്ടി നടപടിയുണ്ടായത്.
DASDSDS