യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവി രാജിവെക്കും’; വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി

ഷീബ വിജയൻ
ചേർത്തല I പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ അന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി രാജിവെക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സതീശൻ വിചാരിച്ചാൽ ഒരു മരപ്പട്ടിയെയും ജയിപ്പിക്കാൻ സാധിക്കില്ല. 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. നാളെ തോൽക്കാൻ വേണ്ടിയാണ് സതീശൻ ഇതെല്ലാം പറയുന്നത്. സതീശന് ഭരണം പിടിക്കാനാകില്ല. മണ്ഡലത്തിൽ സതീശൻ ഒന്നും ചെയ്തില്ല, അഹങ്കാരിയാണ്. ഒരു ഡി.സി.സി അധ്യക്ഷൻ തന്നെ ഭരണം കിട്ടില്ലെന്ന് പറയുന്നുണ്ട്. അതിൽ കൂടുതൽ താൻ ഇനി എന്ത് പറയാനാണ്. താൻ ശ്രീനാരായണ ധർമം പഠിക്കണമെന്നാണ് സതീശൻ പറഞ്ഞത്. സതീശൻ പഠിപ്പിക്കാൻ വരട്ടെ. സതീശന് എന്താണ് അറിയാവുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
RFERREWERW