ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത് 50 വ​ര്‍​ഷം മു​മ്പു​ള്ള കാ​ര്യ​മ​ല്ല, ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ അതൃപ്തിയുമായി ബി​നോ​യ് വി​ശ്വം


ഷീബ വിജയൻ

തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍റെ ആര്‍എസ്എസ് ബന്ധം പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, വര്‍ത്തമാനകാല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ കാര്യം പറഞ്ഞ് തര്‍ക്കിക്കാന്‍ താനില്ല. എന്ത് കാര്യം എപ്പോള്‍ എങ്ങനെ പറയണമെന്ന വ്യക്തത സിപിഐക്ക് ഉണ്ട്. എല്‍ഡിഎഫ് ഇപ്പോള്‍ ഉള്ളത് വര്‍ത്തമാനകാലത്താണ്. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനത്തിലൂന്നി ഭാവിയിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്. ഗോവിന്ദന്‍റെ പ്രസ്താവന അനവസരത്തിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്‍റ്സ് എന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ മറുപടി.

article-image

dsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed