മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം; പരിപാടിയെ തള്ളി മുസ്ലിം ലീഗ് രംഗത്ത്


ഷീബ വിജയൻ

തൃശ്ശൂർ: മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം. ഗ്ലോബല്‍ കെഎംസിസി തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി വി അന്‍വറും ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും പങ്കെടുക്കുന്നത്. പി വി അന്‍വറിന് ഒപ്പം മുസ്ലിം ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ കെഎംസിസി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അതേസമയം, പരിപാടിയെ തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി.

തിരുവമ്പാടി പഞ്ചായത്തില്‍ മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയാണ് അന്‍വറിനെയും ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തി കുടുംബ യോഗം സംഘടിപ്പത്. ഗ്ലോബല്‍ കെഎംസിസിയുടെ യോഗത്തില്‍ പി വി അന്‍വറിനെ മുഖ്യ അഥിതിയാക്കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിവരെ നടക്കുന്ന കുടുംബ സംഗമത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുമെന്നാണ് പരസ്യ ബോര്‍ഡുകളില്‍ പറയുന്നത്.

പരിപാടിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും മുഖ്യഥിതിയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരസ്യ ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാവാണ് ചെറിയ മുഹമ്മദ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുമതലയും ലീഗില്‍ ചെറിയ മുഹമ്മദിനാണ്. ചെറിയ മുഹമ്മദിനെ കൂടാതെ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ബാബു, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി കെ ഉസൈന്‍ കുട്ടി തുടങ്ങി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും എന്നാണ് പരസ്യ ബോര്‍ഡിലുള്ളത്.

അതേസമയം പരിപാടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി. മുസ്ലിം ലീഗ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സി കെ കാസിം വ്യക്തമാക്കി.

article-image

EDSDFSDFSFD

You might also like

  • Lulu Exchange
  • Straight Forward

Most Viewed