എറണാകുളത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു ; 33 പേര്‍ക്ക് ഡെങ്കിപ്പനി


ഷീബ വിജയൻ 

എറണാകുളം ; ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നു. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു ദിവസത്തിടെ ഡെങ്കി സംശയിക്കുന്ന 196 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 33 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തു. ജില്ലയില്‍ ആറു പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ആലുവയില്‍ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആറു ദിവസത്തിനുള്ളില്‍ പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത് 3346 പേരാണ്.

article-image

ASASDASDASA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed