മന്ത്രി വിളിച്ചതായി അറിയില്ല; പൂരം കലക്കലില്‍ കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി


ഷീബ വിജയൻ

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമായതിൽ റവന്യൂമന്ത്രി കെ.രാജന്‍റെ ആരോപണം തള്ളി എഡിജിപി എം.ആർ.അജിത്കുമാറിന്‍റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ല. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും അജിത്കുമാർ ഡിജിപിക്ക് മൊഴി നൽകി. അന്വേഷണം പൂര്‍ത്തിയാക്കി ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.

തൃശൂര്‍ പൂരം കലക്കലില്‍ എം.ആര്‍.അജിത്കുമാറിനെ കുരുക്കിലാക്കുന്നതായിരുന്നു മന്ത്രി കെ.രാജൻ നേരത്തേ ഡിജിപിക്ക് നൽകിയ മൊഴി. പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചത്. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്സണല്‍ നമ്പരില്‍ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ടായിരുന്നു. തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ എഡിജിപി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡിജിപിയുടെ ആദ്യ റിപ്പോര്‍ട്ട്. അത് ശരിവെക്കുന്ന തരത്തിലാതായിരുന്നു മന്ത്രി കെ.രാജൻ മൊഴി കൊടുത്തത്.

 

article-image

dsadsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed