വലിയ ധൃതിയൊന്നും ഇല്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയിട്ടുള്ളൂ': സർക്കാരിനെതിരെ പാര്‍വതി തിരുവോത്ത്


ഷീബ വിജയൻ

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയതില്‍ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. ഈ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് നടി പാര്‍വതി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാര്‍വതി തിരുവോത്ത് ചോദിച്ചു. ‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്ന കാര്യത്തില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ. അല്ലേ ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നിയമങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം. അല്ലേ? അതില്‍ എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നും ഇല്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമല്ലേ ആയിട്ടുള്ളൂ', എന്നാണ് പാര്‍വതി തിരുവോത്ത് കുറിച്ചത്.

article-image

EASREFREFWWE

You might also like

  • Lulu Exchange
  • Straight Forward

Most Viewed