കെപിസിസി നേതൃത്വത്തിൽ അഴിച്ചുപണികളുണ്ടാകും, ഹൈക്കമാന്റുമായി ആശയവിനിമയത്തിനൊരുങ്ങി സണ്ണി ജോസഫ്


പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഹൈക്കമാന്റുമായി ആശയവിനിമയത്തിന് സണ്ണി ജോസഫ്. എല്ലാ വിഷയങ്ങളും ഹൈക്കമാന്റുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വിശദമായി ചർച്ചയാവും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്ത. വലിയ അഴിച്ചുപണി എന്നതല്ല, ആവശ്യമായ അഴിച്ചുപണികൾ നടക്കും. അതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ അടിസ്ഥാനത്തിലാണ് പലരും പങ്കെടുക്കാതിരുന്നത്. എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കോൺഗ്രസിന്റെ മുൻഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പാർട്ടി ഏറെ ഐക്യത്തോടെ മുന്നേറുന്ന ഘട്ടത്തിലാണെന്ന് അദ്ദേഹം വിലയിരുത്തി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഇന്ന് ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.

article-image

DFSDFDDGHGHDZ

You might also like

Most Viewed