ഇന്ത്യാ-പാക് സംഘർഷം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടു


ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി സംസാരിച്ചു. പാക് സൈനികമേധാവി അസിം മുനീറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം ജയശങ്കറിനെ ബന്ധപ്പെട്ടത്. ഇന്ത്യയും പാക്കിസ്ഥാനും ആശയവിനിമയം പുനസ്ഥാപിക്കണം. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ചർച്ചകൾക്ക് സാധിക്കും. ചർച്ചകൾ അമേരിക്ക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ചൈനയും സമാനമായ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇന്ത്യാ-പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

article-image

AXAXXZ

You might also like

Most Viewed