മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും, ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ


കേരളത്തിൽ സർക്കാർജീവനക്കാർക്കും പെൻഷൻ വാങ്ങിക്കുന്നവർക്കും ആശ്രിതർക്കും വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് മാതൃകയിൽ പ്രവാസികൾക്കും ആശ്രിതർക്കും നോർക്കയുടെ കീഴിൽ എല്ലാ വിധ രോഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്‌ണൻ, സി ഇ ഒ അജിത് കോലശ്ശേരി എന്നിവരുമായി നടന്ന സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച മുഖാമുഖം പരിപാടിയിലാണ് എം ജെ പി എ ഭാരവാഹികൾ നിവേദനം നൽകിയത്. പ്രവാസികൾക്കുള്ള മിക്ക ആനുകൂല്യങ്ങളും മരണനാന്തരമാണെന്നുള്ള വസ്തുത ഖേദകരമാണ്. ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷയിൽ പോലും ക്രിട്ടിക്കൽ രോഗങ്ങൾക്ക് മാത്രമെന്നുള്ള പരിമിതപ്പെടുത്തലും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.

പരിചിതമല്ലാത്ത കാലാവസ്‌തയും ഭക്ഷണ രീതികളും മറ്റു നിസ്സഹായ സാഹചര്യങ്ങളും യുവത്വത്തിൽ തന്നെ രോഗികളാക്കുന്ന പ്രവാസികളിൽ അകാല മരണനിരക്ക് അടുത്തകാലത്തായി ക്രമാതീതമായി വർധിച്ചു വരികയാണ്. നിരവധി കാരണങ്ങൾ കൊണ്ടു രോഗം വന്നാൽ നാട്ടിൽ പോലും ചികിൽസിക്കാൻ കഴിയാതെ ഗൾഫിലേക്ക് തിരിച്ചു വന്നു മരണപ്പെട്ടു പോകുന്ന ഹതഭാഗ്യരാണ് പ്രവാസികൾ. മെഡിസപ്പ് മോഡലിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാത്രമാണ് ഇനി പ്രവാസികൾക്കാശ്രയം. അതുകൊണ്ട് തന്നെ നോർക്കയുടെ കീഴിൽ മെഡിസപ്പ് മാതൃകയിൽ പ്രവാസികൾക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ്‌ ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, കരീംമോൻ, അമൃത രവി, സലാം മാസ്റ്റർ, സ്വിത വളാഞ്ചേരി, സാജൻ ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.

article-image

XFVDSDS

You might also like

Most Viewed