അമ്പലപ്പുഴ ഡിവൈഎസ്പിയുടെ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്


അമ്പലപ്പുഴ ഡിവൈഎസ്‌പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ നടപടി. വാഹനമോടിച്ച സിപിഒ മനീഷിനെതിരെ മനപൂർവമല്ലാത്ത നരഹത്യാക്കുറ്റത്തിന് കേസെടുത്തു. ഇരവുകാട് വാർഡിൽ താമസിക്കുന്ന ചേന്നങ്കരി കൈനകരി ഈസ്റ്റ് സരിതാഭവനത്തിൽ സി.പി. സിദ്ധാർഥൻ (64) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒൻപതിന് ദേശീയപാതയിൽ ഇരവുകാടിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇയാളെ വാഹനമിടിച്ചത്. അപകടസമയത്ത് ഡിവൈഎസ്‌പി വാഹനത്തിലുണ്ടായിരുന്നു. ഇദ്ദേഹവും ഡ്രൈവറും സമീപത്തുണ്ടായിരുന്ന ആളും ചേർന്ന് സിദ്ധാർഥനെ ഉടനെ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

article-image

gnvb gnbfbv

You might also like

Most Viewed