കോഴിക്കോട് മെഡിക്കൽ കോളജിലെ അപകടം; അഞ്ച് പേരുടെ മരണത്തിൽ കേസെടുത്തു

മെഡിക്കൽ കോളേജിൽ പുക പടർന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസ്. ഇവർ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം അപകടത്തിന് പിന്നാലെ പിന്നാലെ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ മരണത്തിലുണ്ടായ സംശയം ദൂരീകരിക്കാനാവൂ എന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.
dsawafsdafsd